|    Oct 28 Fri, 2016 12:04 pm
FLASH NEWS

ഇസ്രയേലി സേന തടങ്കലിലാക്കുന്നവരില്‍ ഏറിയപങ്കും കുട്ടികളാണെന്ന് കണക്കുകള്‍

Published : 15th January 2016 | Posted By: G.A.G

palestine boy 3ജെറുസലേം: കിഴക്കന്‍ ജറുസലേമില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഇസ്രയേലി സേന പിടികൂടി തടവിലാക്കിയ 1900 ഫലസ്തീനികളില്‍ ഏറിയപങ്കും കുട്ടികളാണെന്ന് കണക്കുകള്‍.

പിടികൂടിയവരില്‍ മൂന്നില്‍രണ്ടും കുട്ടികളാണെന്നും  ഇവരില്‍ 65 പേരെ വീട്ടുതടങ്കലിലുമാക്കിയെന്നും ഫലസ്തീനിയന്‍ പ്രിസണേഴ്‌സ്് സെന്റര്‍ ഫോര്‍ സ്റ്റഡീസ് വക്താവ് റിയാദ് അല്‍ അഷ്‌കര്‍ വെളിപ്പെടുത്തി.14 വയസില്‍ താഴെയുള്ളവരെ തടവിലിടരുതെന്ന ഇസ്രയേലി നിയമം മറികടക്കാനാണ് കുട്ടികളെ വീട്ടുതടങ്കലിലാക്കുന്നത്.

PALESTINE-BOY1പ്രദേശത്ത് വര്‍ധിച്ചു വരുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമെന്നോണമാണ് അധിനിവേശ പ്രദേശമായ കിഴക്കന്‍ ജറുസലേമില്‍ ഇത്തരം ഇസ്രയേല്‍ ഇത്തരം നടപടികള്‍ ആരംഭിച്ചത്്. ‘ദേശീയതാ പ്രചോദിതമായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച് 12 വയസിന് മുകളിലുള്ള കുട്ടികളെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കുന്ന നിയമവും ഈ നടപടികളുടെ ഭാഗമായി ഇസ്രയേലിന്റെ മന്ത്രിതല നിയമനിര്‍മാണ സമിതി അംഗീകരിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മേല്‍ പതിനായിരം ഷെകെല്‍ (2580 ഡോളര്‍) വരെ പിഴ ഈടാക്കാനും ഇസ്രയേലി ജുവനൈല്‍ കോടതികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

palestine boy 4
നിലവിലുള്ള നിയമപ്രകാരം 14 വയസില്‍ താഴെയുള്ള കുട്ടികളെ ശിക്ഷാതടങ്കലില്‍ വെക്കരുതെന്ന നിയമുളളതിനാല്‍ ഇത്തരം കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന കുട്ടികളെ പതിനാലുവയസുവരെ ശിക്ഷാവിധി കൈമാറാതെ തടവില്‍വെക്കുകയാണ് പതിവെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ദേശീയതാപ്രേരിത കുറ്റങ്ങളും ഭീകരപ്രവര്‍ത്തനവും ആരോപിക്കപ്പെടുന്ന കുട്ടികള്‍ക്ക് തടവിലിരിക്കേ സാമൂഹ്യ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതരത്തില്‍ ദേശീയഇന്‍ഷുറന്‍സ് നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തതായും പ്രിസണേഴ്‌സ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് പറഞ്ഞു.

Palestinianboy 4

കല്ലെറിഞ്ഞാല്‍പ്പോലും 20 വര്‍ഷം തടവ് ശിക്ഷവിധിക്കുന്ന തരത്തിലുള്ള കരിനിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത് ഇസ്രയേല്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.ആരെയാണ് ജയിലിലയക്കേണ്ടത്-വീട് തകര്‍ത്തവനെയോ, ഭൂമി പിടിച്ചെടുത്തവരെയോ സഹോദരനെ കൊന്നവരെയോ കല്ലെറിഞ്ഞ കുട്ടിയേയോ? എന്നായിരുന്നു നെസറ്റിലെ ബലാദ് പാര്‍ട്ടി അംഗം ജമാല്‍ സഹല്‍ക അന്നു ചോദിച്ചത്.
തടവിലാക്കപ്പെടുന്ന കുട്ടികളെ സന്ദര്‍ശിക്കാന്‍ രക്ഷിതാക്കളെ അനുവദിക്കാറില്ലെന്നും ഏകാന്തതടവിന് വിധേയമാക്കുന്നതായും ഡിഫന്‍സ്് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന റിപോര്‍ട്ട് ചെയ്തിരുന്നു.

 

palestinian boy 2

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day