|    Dec 9 Fri, 2016 1:11 pm

ഇളംകാട്-വാഗമണ്‍ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും: പി സി ജോര്‍ജ്

Published : 3rd November 2016 | Posted By: SMR

ഈരാറ്റുപേട്ട: നിര്‍മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ച ഇളംകാട്-വാഗമണ്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. നിയമസഭയില്‍ ഈ റോഡ് സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മുമ്പ് ഈ റോഡ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കേരളാ കണ്‍സ്ട്രക്ഷന്‍ കേര്‍പറേഷനെ എല്‍പ്പിച്ചിരുന്നെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് ഉന്നതതല സമിതി കൂടി കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാനും തിരുമാനിക്കുകയായിരുന്നു. ഇനി ടാര്‍ ചെയ്യാന്‍ ബാക്കി നില്‍ക്കുന്ന പ്രദേശവും കലുങ്കുകളും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ക്രാഷ് ബാരിയറുകളും, സൈന്‍ ബോര്‍ഡുകളും അടങ്ങുന്ന 3.5 കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തയാറാക്കി കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായ ഈ റോഡ് യാഥാര്‍ഥ്യമാവുന്നതോടുകൂടി തെക്കന്‍ കേരളത്തില്‍ നിന്ന് വാഗമണിലേക്ക് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡായി ഇതു മാറുമെന്നും അതോടെ ഇളംകാട്, എന്തയാര്‍, കൂട്ടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് കാരണമാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day