|    Dec 3 Sat, 2016 7:08 pm
FLASH NEWS

ഇല്ലിക്കല്‍കല്ലില്‍ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി

Published : 1st November 2016 | Posted By: SMR

ഈരാറ്റുപേട്ട: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ലില്‍ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. ഇല്ലിക്കല്‍ കല്ലിലേയ്ക്കു കയറുന്ന ഭാഗത്തും ആളുകള്‍ നില്‍ക്കുന്ന ഉമിക്കുന്നിലും താല്‍ക്കാലികമായി മുള്ളുവേലികള്‍ സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് അപകടമരണം ഉണ്ടായതോടെയാണ് ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇപ്പോള്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുള്ളുവേലികളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചു. അവധി ദിവസങ്ങളില്‍ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. മലമുകളിലേയ്ക്കു കയറുന്നതിനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day