|    Dec 9 Fri, 2016 8:58 pm
FLASH NEWS

ഇല്ലായ്മകളില്‍ നിന്ന് മാത്തൂര്‍ സിഎഫ്ഡി സ്‌കൂള്‍ നേടിയത് അഭിമാനജയം

Published : 21st November 2016 | Posted By: SMR

മുണ്ടൂര്‍: നൂറുമീറ്റര്‍പോലും തികയാത്ത കളിമുറ്റത്തുനിന്നു വന്ന താരങ്ങള്‍ മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസിന് സമ്മാനിച്ചത് അഭിമാനജയം. ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 35 പേരുമായി എത്തിയ മാത്തൂരിലെ താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി പൊരുതി നേടിയത് 13ഓളം മെഡലുകള്‍. ജില്ലയിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മല്‍സരിച്ചാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട മാത്തൂരിലെ മുത്തുകള്‍ കായികമേളയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് കുട്ടികളുടെ മികച്ച പ്രകടനത്തിന് തടസമായത്. 100മീറ്റര്‍ പോലും തികയാത്ത ഗ്രൗണ്ടിലാണ് കുട്ടികള്‍ പരിശീലനം നടത്തുന്നത്. അതുകൊണ്ടുതന്നെ കായികമേളയിലെ നേട്ടം ഏറെ വലുതായി കാണുന്നുവെന്ന് സ്‌കൂളിലെ കായികാധ്യാപകന്‍ സുരേന്ദ്രന്‍ പറയുന്നു. ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ദീര്‍ഘദൂര ഓട്ടങ്ങളിലും ത്രോ ഇനങ്ങളിലുമാണ് മാത്തൂര്‍ സ്‌കൂള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. കുഴല്‍മന്ദം സബ് ജില്ലാ കായികമേളയില്‍ 318 പോയിന്റുമായി ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു. ജില്ലാ കായികമേളയില്‍ വലിയ സംഘത്തിനെ പറഞ്ഞയക്കുന്നത് ഇതാദ്യമായാണ്. സബ്-ജൂനിയര്‍ ബോയ്‌സ് 200 മീറ്ററില്‍ അഭിജിത്തിലൂടെയും ജൂനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ ഹര്‍ഷയിലൂടെയും ജൂനിയര്‍ ബോയ്‌സ് 800 മീറ്ററില്‍ ആദിലും സ്വര്‍ണം വെട്ടിപ്പിടിച്ചത് നേട്ടമായി. കൂടാതെ പി കെ നിഖില്‍ കൃഷ്ണ, ജമീല ഫാത്തിമ, അഭിജിത്, പ്രജിത, ജി പ്രമീള, ഹര്‍ഷ, എം അഭിജിത്, ആദില്‍, ലൈജു തുടങ്ങിയവരും വെളളിയും വെങ്കലവുമുള്‍പ്പെടെയുള്ള മെഡലുകള്‍ മാത്തൂരിലേക്ക് കൊണ്ടുവന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിഎഫ്ഡിവിഎച്ച്എസ്എസ് ഒരു ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകന്റെയും കര്‍ഷകതൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന ഈ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ അത് പാലക്കാടിന്റെ കായികരംഗത്തിന് ഗുണകരമാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day