|    Dec 3 Sat, 2016 3:45 am
FLASH NEWS

ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റം സ്ഥിരീകരിച്ചു

Published : 12th November 2016 | Posted By: SMR

തൊടുപുഴ: ഇലവീഴാപൂഞ്ചിറയിലെ അനധികൃത കൈയേറ്റത്തിനെതിരേ റവന്യൂ വകുപ്പ് നടപടി തുടങ്ങി.  ഇതിന്റെ ഭാഗമായി  തൊടുപുഴ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘം പൂഞ്ചിറയിലെത്തി. പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തന്നെ കൈയേറ്റം നടന്നതായി കണ്ടെത്തി. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് കോട്ടേജ് നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായി. കോട്ടേജിലേക്ക് വെട്ടിയിരിക്കുന്ന വഴിയും സര്‍ക്കാര്‍ ഭൂമിയിലാണെന്ന് വ്യക്തമായി.ഇതിനിടെ വിവാദ സ്ഥലത്തിന് ലഭിച്ച പട്ടയത്തെക്കുറിച്ചും റവന്യൂ അധികൃതര്‍ക്കിടയില്‍ ആശയ കുഴപ്പം തുടരുകയാണ്. 3.89 ഏക്കര്‍ ഭൂമിക്ക് പട്ടയമുണ്ടെന്ന് ഉടമ പറഞ്ഞു.എന്നാല്‍ പൂര്‍ണമായും റവന്യൂ ഭൂമിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ സ്ഥലത്തിന് മാത്രം പട്ടയം ലഭിച്ചതിനെക്കുറിച്ചാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് പട്ടയ സ്‌കെച്ച് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം.ഇതില്‍ നിന്നു 1996 കാലഘട്ടത്തില്‍ പട്ടയം ലഭ്യമാക്കിയെന്ന് പറയുന്നതിന്റെ ആധികാരികത ഉറപ്പ് വരുത്തും. യാതൊരു വിധത്തിലുള്ള കൃഷിഭൂമിയും അല്ലാത്ത ഒറ്റപ്പെട്ട് കിടക്കുന്ന ഈ സ്ഥലത്തിന് പട്ടയം ലഭിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും, ഏത് തരത്തിലുള്ള പട്ടയമാണ്, ഈ സ്ഥലത്തിന് മാത്രം എങ്ങനെ പട്ടയം ലഭിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചും അന്വേഷിക്കും. ഇതിനായി ബുധനാഴ്ച അളന്ന് തിട്ടപ്പെടുത്തിയ രേഖകള്‍ താലൂക്കിലെ പട്ടയ സ്‌കെച്ചുമായി ഒത്തു നോക്കേണ്ടതുണ്ട്. ഇതിന് ശേഷം പട്ടയ മഹസറും കൂടി പരിശോധിച്ചാല്‍ മാത്രമെ  സ്ഥലത്തിന്റെ യഥാര്‍ഥ വസ്തുത തിരിച്ചറിയാന്‍ കഴിയൂ.ഇതിനിടെ 1996 ലഭിച്ചതായി പറയപ്പെടുന്ന പട്ടയത്തിലെ ഭൂമി  ഉടമയുടെ പേരിലേക്ക് ചേര്‍ക്കപ്പെട്ടത് 2015ഏപ്രില്‍ പതിമൂന്നിനാണെന്ന രേഖകളുമായി ഏതാനും പൊതു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇലവീഴാപൂഞ്ചിറയിലെ അനധികൃത ഇടപാടുകളെ കുറിച്ച് നാട്ടുകാര്‍  ഉദ്യോഗസ്ഥ തലത്തില്‍ നിരവധി പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായിരുന്നില്ല.ഇതേ തുടര്‍ന്ന് വന്ന പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലും സ്പഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് സ്ഥലം അളക്കാന്‍ തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day