|    Dec 3 Sat, 2016 11:14 pm
FLASH NEWS

ഇറ്റാലിയന്‍ ലീഗ്: മിലാന്‍ പോരാട്ടം സമനിലയില്‍

Published : 22nd November 2016 | Posted By: SMR

ലണ്ടന്‍/ റോം: ഇറ്റാലിയന്‍ ലീഗിലെ പവര്‍ഹൗസുകളായ മിലാന്‍ ടീമുകളുടെ പോരാട്ടം സമനിലയില്‍. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ എസി മിലാനും ഇന്റര്‍മിലാനും തമ്മിലുള്ള മല്‍സരമാണ് 2-2നു സമനിലയില്‍ പിരിഞ്ഞത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏക മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ചെ ല്‍ സി ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. എവേ മല്‍സരത്തി ല്‍ മിഡില്‍സ്‌ബ്രോയെയാണ് ബ്ലൂസ് 1-0നു മറികടന്നത്. 41ാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു വിജയഗോള്‍.
12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമടക്കം 28 പോയിന്റോടെയാണ് ചെ ല്‍സി തലപ്പത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് പിറകിലായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍ മിലാനെതിരേ 1-2 െന്റ തോല്‍വിക്കരികില്‍ നിന്നാണ് ഇന്റര്‍ 2-2ന്റെ സമനില പിടിച്ചുവാങ്ങിയത്. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ മിലാന്‍ 2-1ന്റെ വിജയം ഉറപ്പിച്ചതായിരുന്നു. പക്ഷെ ഇഞ്ചുറിടൈമില്‍ ഇവാന്‍ പെരിസിച്ച് നേടിയ ഗോളില്‍ ഇന്റര്‍ സമനില പിടിച്ചുവാങ്ങി.
മിലാന്റെ രണ്ടു ഗോളും സൂസോയുടെ വകയായിരുന്നു. 42ാം മിനിറ്റില്‍ സൂസോയിലൂടെ മിലാനാണ് ആദ്യം മുന്നിലെത്തിയത്. 53ാം മിനിറ്റില്‍ അന്റോണിയെ കാന്‍ഡ്രേവ ഇന്ററിനെ ഒപ്പമെത്തിച്ചു. 58ാം മിനിറ്റില്‍ സൂസോ വീണ്ടും മിലാനെ മുന്നിലെത്തിച്ചെങ്കിലും പെരിസിച്ച് ഇന്ററിന്റെ രക്ഷകനായി.
മറ്റു മല്‍സരങ്ങളില്‍ അറ്റ്‌ലാ ന്റ 2-1ന് എഎസ് റോമയെയും ഫിയൊറെന്റീന 4-0ന് എംപോളിയെയും ബൊളോന 3-1ന് പലെര്‍മോയെയും തോല്‍പ്പിച്ചു.
33 പോയിന്റോടെ യുവന്റസാണ് ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത്. 26 പോയിന്റ് വീതം നേടി റോമയും മിലാനും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
സ്പാനിഷ് ലീഗില്‍ സോസിഡാഡ് 3-1ന് ഗിജോണിനെയും ബില്‍ബാവോ 1-0നു വിയ്യാറയലിനെയും കീഴടക്കി.രഞ്ജി ട്രോഫി: കേരളത്തിന്
ബാറ്റിങ് തകര്‍ച്ച
ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാംദിനം കളി പിരിയുമ്പോള്‍ കേരളം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 188 എന്ന നിലയിലാണ്.
ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് കേരളം തുടങ്ങിയത്. നാല് വിക്കറ്റിന് 36 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ കേരള ഇന്നിങ്‌സിനെ രക്ഷിച്ചത് അഞ്ചാം വിക്കറ്റിലൊത്തുകൂടിയ രോഹന്‍ പ്രേം(42) – മുഹമ്മദ് അസറുദ്ദീന്‍(82) സഖ്യമാണ്.
ഇക്ബാല്‍ അബ്ദുളള 27 റണ്‍സെടുത്ത് വാലറ്റത്ത് മികച്ച പ്രകടനം  പുറത്തെടുത്തു. ആറ് കേരള ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കളി പിരിയുമ്പോള്‍ കെ മോനിഷ് (4) പുറത്താകാതെ ക്രീസിലുണ്ട്. ആറു വിക്കറ്റുവീഴ്ത്തിയ പി വിജയകുമാറാണ് കേരളത്തിനെ തകര്‍ത്തുകളഞ്ഞത്.
വയനാട്ടില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രാജസ്ഥാനെതിരേ ഡല്‍ഹിക്ക് മേല്‍ക്കൈ.  238 റണ്‍സിന് രാജസ്ഥാന്‍ ഒന്നാമിന്നിങ്‌സില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിങില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഡല്‍ഹി 37 റണ്‍സെടുത്തിട്ടുണ്ട്. ഗൗതം ഗംഭീര്‍ (29*), ശിഖര്‍ ധവാന്‍ ( 6*) എന്നിവരാണ് ക്രീസില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day