|    Dec 11 Sun, 2016 9:39 am

ഇറ്റലിയില്‍ ശക്തമായ ഭൂചലനം

Published : 30th October 2016 | Posted By: mi.ptk

earth-quake

റോം: ഇറ്റലിയില്‍ ശക്തമായ ഭൂചലനം. ഞായറാഴ്ച 7.41ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്ക്കിഴക്കന്‍ പെറുഗിയക്കു 68 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം റോമിലും അനുഭവപ്പെട്ടു.  പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ചയും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. വിസ്‌റ്റോ,ഉസ്സിറ,കാസ്‌റ്റെല്‍ സാന്റെന്‍ഗെലോ സുല്‍ നേര എന്നിവിടങ്ങളിലായിരുന്നു അന്ന് ഭൂകമ്പം ഉണ്ടായത്. രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക