|    Dec 7 Wed, 2016 2:05 pm
FLASH NEWS

ഇറ്റലിയില്‍ വന്‍ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

Published : 31st October 2016 | Posted By: SMR

റോം: മധ്യ ഇറ്റലിയില്‍ നോര്‍ഷ്യക്കടുത്ത് വന്‍ ഭൂകമ്പം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ടുമാസം മുമ്പ് 300 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ ഞെട്ടലില്‍നിന്നു ജനം മുക്തരാവുന്നതിനു മുമ്പാണ് മൂന്നരപ്പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ചലനം അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ പ്രാദേശികസമയം 7.40ന് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തലസ്ഥാനമായ റോമും കുലുങ്ങി. മൂന്നുമാസത്തിനിടെ ഇവിടെ മൂന്നാംതവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ നോര്‍ഷ്യക്കടുത്ത് നാലുദിവസം മുമ്പ് 5.5 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടിരുന്നു. ഇതു കാരണം പ്രദേശവാസികളില്‍ ഭൂരിഭാഗവും മാറിത്താമസിച്ചതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറഞ്ഞത്.
നോര്‍ഷ്യയില്‍നിന്ന് ആറു കിമീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇറ്റലിയിലെ ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരം 6.5 തീവ്രതയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇതിനു സമാന്തരമായി 6.1 തീവ്രതയുള്ള തുടര്‍ചലനം അനുഭവപ്പെട്ടതായും റിപോര്‍ട്ടുണ്ട്. ആറു നൂറ്റാണ്ട് പഴക്കമുള്ള സെന്റ് ബെനഡിക്റ്റ് ബെസലിക്ക ചര്‍ച്ചിന് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒമ്പതുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന എല്ലാ വീടുകളും ദേവാലയങ്ങളും സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചുനല്‍കുമെന്ന് പ്രധാനമന്ത്രി മെറ്റിയേ റെന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. 1980ല്‍ ഇറ്റലിയിലെ തെക്കന്‍ പ്രദേശങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 3000 പേര്‍ മരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day