|    Dec 4 Sun, 2016 3:41 pm

ഇറ്റലിയില്‍ അഭയാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നു: ആംനസ്റ്റി

Published : 4th November 2016 | Posted By: SMR

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്റെ പുതിയ നയം അഭയാര്‍ഥികളെ പീഡിപ്പിക്കുന്നതിലേക്കു നയിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപോര്‍ട്ട്. ഇറ്റാലിയന്‍ പോലിസ് അഭയാര്‍ഥികളെ മര്‍ദിക്കുന്നതും ഇലക്ട്രിക് ഷോക്ക് നല്‍കുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അഭയാര്‍ഥികള്‍ ആദ്യമെത്തുന്ന യൂറോപ്യന്‍ രാജ്യത്ത് അവര്‍ തുടരണമെന്നാണ് ഇയുവിന്റെ അഭയാര്‍ഥി നയം വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ വിരലടയാളം നല്‍കിയാല്‍ മറ്റിടങ്ങളിലേക്കു പോവാന്‍ സാധിക്കില്ലെന്ന ഭയത്താല്‍ അഭയാര്‍ഥികള്‍ പലപ്പോഴും വിരലടയാളം നല്‍കാന്‍ വിസമ്മതിക്കാറുണ്ട്. ഈയവസരങ്ങളിലാണ് പോലിസ് ആക്രമിക്കുന്നത്.  മെഡിറ്ററേനിയന്‍ കടല്‍ കടന്നെത്തുന്നവരെ ഇറ്റലി സ്വദേശത്തേക്കുതന്നെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. 40 സുദാനികളെ ഇത്തരത്തില്‍ തിരിച്ചയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day