|    Dec 11 Sun, 2016 7:17 pm
FLASH NEWS

ഇറാനില്‍ തീവണ്ടി അപകടം: 31 മരണം

Published : 26th November 2016 | Posted By: SMR

തെഹ്‌റാന്‍: ഇറാനിലെ വടക്കന്‍ പ്രവിശ്യയായ സെംനാനിലുണ്ടായ ട്രെയിനപകടത്തില്‍ 31 പേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റു. 100ഓളം യാത്രക്കാരെ ട്രെയിനില്‍ നിന്നു രക്ഷപ്പെടുത്തിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ട്രെയിനിന്റെ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മറ്റു രണ്ടു ബോഗികളില്‍ തീപ്പിടിത്തമുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും വര്‍ധിക്കാമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക