|    Dec 8 Thu, 2016 7:52 pm

ഇറാഖി സേനയുടെ മൗസില്‍ ദൗത്യം: ബാഷിക്വ നഗരം ഐഎസില്‍ നിന്ന് പെഷ്‌മെര്‍ഗ പിടിച്ചെടുത്തു

Published : 24th October 2016 | Posted By: SMR

ബഗ്ദാദ്: മൗസിലിനടുത്തുള്ള ഐഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ബാഷിക്വ നഗരം പിടിച്ചെടുത്തതായി കുര്‍ദിഷ് പെഷ്‌മെര്‍ഗ സേന. ബാഷിക്വ
ഐഎസില്‍ നിന്നു പിടിച്ചെടുത്തതായി ഇറാഖി കുര്‍ദ് റീജ്യന്‍ പ്രസിഡന്റ് മൗസൂദ് ബര്‍സാനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബാഷിക്വ നഗരത്തിലേക്കു പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പെഷ്‌മെര്‍ഗ അനുവദിച്ചില്ല. യുഎസ് നിയന്ത്രണത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെയാണ് പെഷ്‌മെര്‍ഗയുടെ മുന്നേറ്റം.
അതിനിടെ, മൗസില്‍ ദൗത്യത്തില്‍ ഐഎസിനെതിരായ നീക്കങ്ങള്‍ പരിശോധിക്കുന്നതിനായി ഇറാഖിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ട്ടണ്‍ കാര്‍ട്ടര്‍ ശനിയാഴ്ച ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായും കുര്‍ദ് നേതാവ് മൗസൂദ് ബര്‍സാനിയുമായും ചര്‍ച്ചനടത്തിയതിനു പിന്നാലെയാണു സേനയുടെ മുന്നേറ്റം.
ഒരാഴ്ച മുമ്പാണ് ഐഎസ് വിരുദ്ധ സഖ്യം മൗസില്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരികെപ്പിടിക്കാന്‍ ശ്രമംതുടങ്ങിയത്. 2014ലാണ് മൗസില്‍ ഐഎസ് നിയന്ത്രണത്തിലാക്കിയത്. ബാഷിക്വ തിരിച്ചുപിടിക്കാന്‍ 500 തുര്‍ക്ക് സൈനികരും പ്രദേശത്തിനടുത്ത് ക്യാംപ് ചെയ്തിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ സഹായം ഇറാഖ് സ്വീകരിച്ചിരുന്നില്ല. തുര്‍ക്കി ആക്രമണത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും യുഎസ് പ്രതിരോധസെക്രട്ടറി ആഷ്ട്ടണ്‍ കാര്‍ട്ടറും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. അതേസമയം പടിഞ്ഞാറന്‍ പട്ടണമായ അന്‍ബാറില്‍ ഐഎസ് വീണ്ടും ആക്രമണം നടത്തിയതായും റിപോര്‍ട്ടുണ്ട്. സംഘട്ടനം ശക്തമായ മൗസിലില്‍ നിന്ന് ഇറാഖ് സൈന്യത്തിന്റെ ശ്രദ്ധതിരിച്ചുവിടാനാണ് ഐഎസ് ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day