|    Dec 2 Fri, 2016 11:32 pm
FLASH NEWS

ഇറാഖില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

Published : 29th November 2016 | Posted By: SMR

ബഗ്ദാദ്: വടക്കുപടിഞ്ഞാറന്‍ ഇറാഖില്‍ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട യസീദികളുടേതെന്നു കരുതപ്പെടുന്ന ഇരട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. 18ഓളം പേരെ സംസ്‌കരിച്ച കുഴിമാടങ്ങളാണ് മൗസിലിനോട് ചേര്‍ന്നുള്ള ഷബാബിത് കവലയ്ക്കു സമീപം കുര്‍ദ് പെഷ്മര്‍ഗ സൈന്യം കണ്ടെത്തിയത്. മൗസിലില്‍നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ക്കഴിയുന്ന ഐഎസ് സംഘത്തെ പിടികൂടുന്നതിനായി നടത്തിയ തിരച്ചിലിലാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണു നീക്കിയപ്പോള്‍ തലയോട്ടികളും തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെത്തി. ഇവിടെ എത്ര പേരെ അടക്കിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിന് കുര്‍ദ് പെഷ്മര്‍ഗയുടെ മെഡിക്കല്‍ ടീം മേഖലയിലേക്കു തിരിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. സിന്‍ജാര്‍ മേഖലയില്‍ ഐഎസ് സംഘം നൂറുകണക്കിന് യസീദികളെ പിടികൂടുകയും വധിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നതായി റിപോര്‍ട്ടുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day