|    Dec 6 Tue, 2016 5:34 pm
FLASH NEWS

ഇറാഖില്‍ ഐഎസ് സ്‌ഫോടനം: 17 മരണം

Published : 19th November 2016 | Posted By: SMR

ബാഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ അമ്രിയാത്ത അല്‍ ഫലൂജയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 17 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ പാര്‍ട്ടിക്കു നേരെ ഐഎസ് സംഘം കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. ഫലൂജയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച വടക്കന്‍ ഇറാഖിലെ മൗസില്‍ പട്ടണത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി 40 പേരെ ഐഎസ് വെടിവച്ചുകൊന്ന് മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തൂണുകളില്‍ കെട്ടിത്തൂക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day