|    Dec 4 Sun, 2016 3:44 pm

ഇരു വൃക്കകളും തകരാറില്‍; ഓട്ടോറിക്ഷാ തൊഴിലാളി സഹായം തേടുന്നു

Published : 17th November 2016 | Posted By: SMR

തലയോലപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായ ഓട്ടോറിക്ഷാ തൊഴിലാളി മാറ്റിവയ്ക്കാന്‍ അനുയോജ്യമായ വൃക്കയും ചികില്‍സാസഹായവും തേടുന്നു. തലയോലപ്പറമ്പ് കോലേഴം വേഴവേലില്‍ വി എം നിസാര്‍കോയ(51)യാണ് ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി കാരുണ്യമതികളുടെ സഹായം തേടുന്നത്.കാലില്‍ നീരുവന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ചികില്‍സ നടത്തിയപ്പോഴാണ് വൃക്കകള്‍ തകരാറിലാണെന്ന വിവരം നിസാര്‍കോയ അറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഡയാലിസിസിനു വിധേയനായി ജീവന്‍ നിലനിര്‍ത്തുന്ന ഇയാളെ ഉടന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അന്നന്നുള്ള ചെലവുകള്‍ കഴിഞ്ഞു പോവുന്ന കുടുംബമാണ് നിസാര്‍കോയയുടേത്. ഒ പോസിറ്റീവ് വിഭാഗത്തില്‍പ്പെട്ട വൃക്കയാണ് ഇയാള്‍ക്ക് ആവശ്യമുള്ളത്. അനുയോജ്യമായ വൃക്ക ലഭിക്കാത്തതും ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികില്‍സയ്ക്കും മുന്നില്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്ന ഈ നിര്‍ധന കുടുംബം. നാട്ടുകാരുടെ നേതൃത്വത്തില്‍ എം ഇ റഫീക്ക് ചെയര്‍മാനും വി എ സുല്‍ഫി കണ്‍വീനറുമായി നിസാര്‍കോയ ചികില്‍സാസാഹയ സമിതി രൂപികരിച്ചിട്ടുണ്ട്. ചികില്‍സാ സഹായനിധി സമാഹരണത്തിനായി തലയോലപ്പറമ്പ് എസ്ബിടി ശാഖയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 67380269266. ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആര്‍ 0000231.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day