|    Dec 8 Thu, 2016 7:32 am
FLASH NEWS

ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

Published : 1st December 2016 | Posted By: SMR

വടകര: ഇരുവൃക്കയും തകരാറിലായ പുതുപ്പണം കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം പരേതനായ മാണിക്കാമ്പത്ത് താഴെക്കുനിയില്‍ ദാസന്റെ മകന്‍ മണി എന്ന പീതാംബരന്‍(48) വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്ന് വര്‍ഷമായി രോഗബാധിതനായ ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യത്താല്‍ ഡയാലിസിസ് ചെയ്തുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്കമാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമെ  ജീവന്‍ രക്ഷിക്കാന്‍ സാധുക്കുവെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. അതിന് ഏകദേശം 25 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് ജീവിതം പുലര്‍ത്തിയിരുന്ന പീതാംബനായിരുന്നു രോഗിയും വൃദ്ധയുമായ മാതാവ്, ഭാര്യ, ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. പീതാംബരന്‍ രോഗിയായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാ ണ് ഈ  കുടുംബം. പീതാംബരന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എപി, സികെ നാണു എംഎല്‍എ തുടങ്ങിയവരടങ്ങുന്ന രക്ഷാധികാരികളും വാര്‍ഡ് കൗണ്‍സിലര്‍ പി ഗിരീഷന്‍ ചെയര്‍മാനുമായും ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ വടകര ബ്രാഞ്ചില്‍ 425600 0100 668817 കഎഇ ഇഛഉഋ -ജഡചആ 0425600 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ അക്കൗണ്ട് മുഖേനയോ നേരിട്ടോ നല്‍കാവുന്നതാണ്. ബന്ധപ്പടേണ്ട നമ്പര്‍: 9446887576, 9847522362.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day