|    Dec 6 Tue, 2016 6:15 am
FLASH NEWS

ഇരിട്ടി താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

Published : 6th November 2016 | Posted By: SMR

ഇരിട്ടി: മലയോര മേഖലയിലെ പ്രധാനപ്പെട്ട താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം രോഗികള്‍ ദുരിതത്തില്‍. 2010 താലൂക്കാശുപത്രിയായി ഉയര്‍ത്തിയ ആശുപത്രിയില്‍ ദിനേന 600ഓളം രോഗികളാണ് ചികില്‍സയ്‌ക്കെത്തുന്നത്. രാവിലെ മുതല്‍ മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നു ചികില്‍സ തേടിയെത്തുന്ന ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും ജീവനക്കാരും നിന്നു തിരിയാനിടയില്ലാത്ത വിധം ബുദ്ധിമുട്ടനുഭവിക്കുകയാണ്. സ്‌പെഷ്യല്‍ വിഭാഗത്തില്‍ ഡോക്ടറുടെ ഒഴിവുണ്ട്. ഗൈനക്കോളജി വിഭാഗത്തിനായി കെട്ടിടം പണി പൂര്‍ത്തിയായി ഒരു വര്‍ഷം തികയാറായിട്ടു തുറന്നു പ്രവൃത്തിച്ചിട്ടില്ല. നിലവില്‍ ടോക്കണ്‍ നല്‍കുന്ന സ്ഥലവും ഡോക്ടറുടെ പരിശോധനയും ഫാര്‍മസിയും എല്ലാം പ്രവര്‍ത്തിക്കുന്നത് പഴയകെട്ടിടത്തില്‍ തന്നെയാണ്. തൊട്ടടുത്തുള്ള ഐ പി വാര്‍ഡില്‍ കെട്ടിടത്തില്‍ കിടത്തി ചികില്‍സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം നിലവിലുള്ള സൗകര്യത്തിന്റെ ഇരട്ടിയോളമാണ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രി ഇപ്പോള്‍ ഇരിട്ടി നഗരസഭയുടെ നിയന്ത്രണത്തിലാണ്.

ലാബ് ജീവനക്കാരനെതിരേ പരാതി: ഡിഎംഒ തെളിവെടുത്തു

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരനെതിരേ രോഗി ആരോഗ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഎംഒ തെളിവെടുത്തു. ബുധനാഴ്ച ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗി ഡോക്ടറുടെ കുറിപ്പടിയുമായി ലാബിലെത്തിയപ്പോള്‍ ടെസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രോഗി നേരിട്ട് ഇക്കാര്യം മന്ത്രി കെ കെ ശൈലജയെ വിളിച്ച് പരാതിപ്പെട്ടു. മന്ത്രി ഉടന്‍ ഡിഎംഒയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഡിഎംഒ തെളിവെടുക്കുകയും മന്ത്രിക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലെ ലാബ് പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ലാബ് പൂട്ടിയിട്ടതായും ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day