|    Dec 4 Sun, 2016 9:27 am
FLASH NEWS

ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡ് വികസനം മാര്‍ച്ചോടെ

Published : 14th November 2016 | Posted By: SMR

ഇരിക്കൂര്‍:  ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിന്റെ വികസനം അടുത്തവര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാക്കാന്‍ നടപടിയായി. റോഡ് വികസനത്തിനു തുക അനുവദിച്ചതിനാല്‍ യാതൊരു തടസ്സവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മലയോര മേഖലയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള എളുപ്പ പാതയായതിനാല്‍ ആറു മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് ചെയ്താണ് നവീകരിക്കുക. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാല്‍ നിര്‍മിച്ചും വളവുകള്‍ നികത്തിയുമായിരിക്കും റോഡ് നിര്‍മിക്കുക. പയ്യാവൂര്‍, ഏരുവേശി, ഉളിക്കല്‍ മേഖലകളില്‍നിന്നു ഈ റോഡു വഴി ഇരിക്കൂറിലെത്തി വിമാനത്താവളത്തിലേക്കും തലശ്ശേരി മട്ടന്നൂര്‍ ഭാഗങ്ങളിലേക്കും എളുപ്പം എത്താം. 20ഓളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിനു പുറമെ നൂറുകണക്കിന് ചെങ്കല്‍ലോറികള്‍ പോവുന്ന റോഡാണ് ഇരിക്കൂര്‍-ബ്ലാത്തൂര്‍. അതേസമയം,  തലശ്ശേരി-വളവുപാറ റോഡ് വികസനം 2018 ജൂണിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എയുടെ സബ്് മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ആദ്യകരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രവൃത്തി നടത്തുന്നതിനു റോഡ് രണ്ടു റീച്ചായി തിരിച്ച് കരാര്‍ നല്‍കുകയും കരാറുകാരന്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരു റീച്ചുകളുടെയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കരാര്‍ കമ്പനികള്‍ക്കും സൂപ്പര്‍ വൈസറി കണ്‍സള്‍ട്ടന്റായ ഏജീസ് ഇന്റര്‍നാഷനലിനും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day