|    Dec 6 Tue, 2016 11:24 pm
FLASH NEWS

ഇരിക്കൂര്‍ ബസ്്സ്റ്റാന്റിലെ അനധികൃത പാര്‍ക്കിങിനെതിരേ നടപടി

Published : 11th November 2016 | Posted By: SMR

ഇരിക്കൂര്‍: ബസ്്സ്റ്റാന്റിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങും കൈയേറ്റവും തടയാന്‍ പോലിസ് നടപടി തുടങ്ങി. ബൈക്കുകള്‍, കാറുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവ ബസ്്‌സ്റ്റാന്റില്‍ കയറ്റി വയ്ക്കുന്നതിനാല്‍ ബസ്സുകള്‍ക്ക് കയറാനാവാത്ത അവസ്ഥ നിത്യസംഭവമായി മാറുകയും പരാതികള്‍ ഉയരുകയും ചെയ്തതോടെയാണ് പോലിസ് നടപടി തുടങ്ങിയത്. ബസ്്സ്റ്റാന്റില്‍ ബസ്സുകളല്ലാതെ മറ്റു വാഹനങ്ങള്‍ സ്ഥലം കൈയേറി നിറയുന്നതോടെ അപകടങ്ങളും വര്‍ധിക്കുന്നുണ്ട്. ബൈക്കുകളും സ്വകാര്യ വാഹനങ്ങളും മറ്റും അതിരാവിലെ ലോക്ക് ചെയ്ത് പോവുന്നവതായും പരാതിയുയര്‍ന്നിരുന്നു. ബസ്്‌സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കണമെന്ന് വിവിധ സംഘടനകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day