|    Dec 4 Sun, 2016 11:36 am

ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം:രാധാകൃഷ്ണനെ തള്ളി പാര്‍ട്ടി തടിയൂരി

Published : 8th November 2016 | Posted By: mi.ptk

kodiyeri

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്റെ നടപടി ശരിയായില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം ജനറള്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുതന്നെയാണ് പാര്‍ട്ടി നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്ന് കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും ഇരയുടെ പേര് പരസ്യപ്പെടുത്തരുതെന്നുമാണ് സിപിഎം നിലപാടെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day