|    Dec 3 Sat, 2016 3:44 am
FLASH NEWS

ഇരട്ടപ്പുഴയില്‍ വീടിനു തീപിടിച്ചു; ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും പൊട്ടിത്തെറിച്ചു

Published : 11th November 2016 | Posted By: SMR

ചാവക്കാട്: ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വീടിനു തീപിടിച്ചു. ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും പൊട്ടിത്തെറിച്ചു. വീട് പൂര്‍ണമായും കത്തിയമര്‍ന്നു. ഗ്യാസ് സിലിണ്ടറിന്റെയും ഫ്രിഡ്ജിന്റെയും അവശിഷ്ടങ്ങള്‍ നൂറു മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ അയല്‍വാസിയുടെ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നു. സമീപവാസികള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. ആര്‍ക്കും പരിക്കില്ല. ഇരട്ടപ്പുഴ കറുത്താടന്‍ പരേതനായ ചന്ദ്രുവിന്റെ ഭാര്യ രാധയുടെ ഓല മേഞ്ഞ വീടാണ് ഇന്നലെ രാവിലെ 11.30ഓടെ അഗ്‌നിക്കിരയായത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടാകാതിരുന്നതും വീടിനകത്ത് ഉണ്ടായിരുന്ന മറ്റൊരു ഗ്യാസ് സിലിണ്ടര്‍ അഗ്‌നിശമന സേനയും പോലിസും ചേര്‍ന്ന് മാറ്റിയതും വന്‍ ദുരന്തം ഒഴിവാക്കി. വീട്ടിലുണ്ടായിരുന്ന 2000 രൂപ, രണ്ടര പവന്‍ സ്വര്‍ണാഭരണം, ആധാരം, ഫ്രിഡ്ജ്, ടിവി, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, രേഖകള്‍ തുടങ്ങിയവ കത്തിനശിച്ചു. സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് വീണ് പൂക്കാട് യമുനയുടെ വീടിന്റെ ജനല്‍ ചില്ലുകളാണ് പൊട്ടിയത്. ഓലമേഞ്ഞ വീടിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നാതാണ് അഗ്‌നിബാധക്ക് കാരണമെന്ന് കരുതുന്നു. എസ്‌ഐ എം കെ രമേഷ്, എഎസ്‌ഐ അനില്‍ മാത്യു, സിപിഒ ഷെജീര്‍, ഗുരുവായൂര്‍ നിന്നും അഗ്നിശമന ഉദ്യോഗസ്ഥരായ സ്റ്റേഷന്‍ ഓഫിസര്‍ ആര്‍ പ്രദീപ് കുമാര്‍, എം വി ബിനോജ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day