|    Dec 7 Wed, 2016 2:03 pm
FLASH NEWS

ഇയു അംഗത്വം: വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു; അതിര്‍ത്തി തുറക്കുമെന്ന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

Published : 26th November 2016 | Posted By: SMR

ഇസ്താംബുള്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയനെതിരേ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി. അഭയാര്‍ഥി പ്രതിസന്ധിയുമായും തുര്‍ക്കിയുടെ അംഗത്വവുമായും ബന്ധപ്പെട്ട് മുന്നോട്ട് വച്ച വാഗ്ദാനങ്ങളെല്ലാം ഇയു ലംഘിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ അഭിപ്രായപ്പെട്ടു.
30 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് തുര്‍ക്കിയില്‍ ഇടം നല്‍കിയിട്ടുണ്ട്. തുര്‍ക്കി-ബള്‍ഗേറിയ അതിര്‍ത്തിയിലെ കപികുലെയില്‍ 50,000ത്തോളം അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. തുര്‍ക്കി അതിര്‍ത്തി തുറന്നാല്‍ എന്ത് ചെയ്യുമെന്ന് ചോദിക്കേണ്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുമെന്നും ഉര്‍ദുഗാന്‍ യൂറോപ്യന്‍ യൂനിയനെ ലക്ഷ്യംവച്ച് പറഞ്ഞു.
തുര്‍ക്കിയുടെ ഇയു അംഗത്വമടക്കമുള്ള വാഗ്ദാനങ്ങളില്‍നിന്ന് നിങ്ങള്‍ ദൂരെപ്പോയാല്‍ അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്ക് കടക്കാന്‍ സഹായകരമാവുന്ന വിധത്തില്‍ അതിര്‍ത്തി തുറക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഉര്‍ദുഗാന്റെ പ്രസ്താവനയില്‍ പറയുന്നു. തുര്‍ക്കിയുമായുള്ള ഇയു അംഗത്വ ചര്‍ച്ചകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ തീരുമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ പ്രതികരണം.
അതേസമയം, തുര്‍ക്കി- ഇയു അഭയാര്‍ഥി കരാറിന് ഭീഷണികള്‍ ഗുണകരമായിരിക്കില്ലെന്ന് ഉര്‍ദുഗാന്റെ മുന്നറിയിപ്പിനെക്കുറിച്ച് ജര്‍മനി പ്രതികരിച്ചു. എല്ലാ കക്ഷികളുടെയും താല്‍പര്യം മുന്‍നിര്‍ത്തി വേണം കരാര്‍ മുന്നോട്ട് കൊണ്ടുപോവേണ്ടതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലിന്റെ വക്താവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day