|    Dec 3 Sat, 2016 9:09 pm
FLASH NEWS

ഇപിഎഫ്: പ്രമേയം ലോക്‌സഭ ഇന്ന് ചര്‍ച്ചചെയ്യും

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  എന്‍ കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയ പ്രമേയം ഇന്ന് ലോക്‌സഭ ചര്‍ച്ചചെയ്യും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം അനുസരിച്ചിട്ടുള്ള പെന്‍ഷന്‍കാരുടെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക, പെന്‍ഷന്‍കാര്‍ക്കുള്ള കമ്മ്യൂട്ടേഷന്‍ ആനുകൂല്യം പുനസ്ഥാപിക്കുക, ക്യാപിറ്റല്‍ മടക്കിനല്‍കുക,  പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് പെന്‍ഷന്‍ പറ്റുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളം അടിസ്ഥാനമായി കണക്കാക്കുക, കമ്മ്യൂട്ട് ചെയ്താല്‍ മരണംവരെ പെന്‍ഷന്‍ തുകയില്‍ കുറവ് വരുത്തുന്ന രീതി മാറ്റി കമ്മ്യൂട്ട് ചെയ്യുന്ന തുക പിടിച്ചുകഴിയുന്നതുമുതല്‍ മുഴുവന്‍ പെന്‍ഷനും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുക, തുടങ്ങി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീമിന്റെ അപാകതകള്‍ പരിഹരിക്കുന്നതിനും സമഗ്ര നവീകരണം ലക്ഷ്യമിട്ടുള്ളതുമാണ് പ്രമേയം.
പിഎഫ് നിഷേപം പിന്‍വലിക്കുന്നതിനു നികുതി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ശമ്പളം വാങ്ങുന്ന സമയത്ത് നികുതി നല്‍കിയതിനു ശേഷം നിഷേപിക്കുന്ന തുക പിന്‍വലിക്കുമ്പോള്‍ വീണ്ടും നികുതി നല്‍കണമെന്ന സര്‍ക്കാരിന്റെ വാദഗതി സാമാന്യനീതിക്കു നിരക്കുന്നതല്ല. ഒരേ തുകയ്ക്ക് രണ്ടുപ്രാവശ്യം നികുതി ഈടാക്കുന്ന സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണ്. പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ നിയന്ത്രണവും നിക്ഷേപം പിന്‍വലിക്കുന്നതിന് നിലവിലുണ്ടായിരുന്ന വയസ്സിന്റെ ഇളവും സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day