|    Dec 5 Mon, 2016 3:57 pm
FLASH NEWS

ഇപിഎഫ് പെന്‍ഷന്‍: ജീവന്‍ പ്രമാണ്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: സര്‍വീസില്‍ നിന്ന് വിരമിച്ച ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ജീവന്‍ പ്രമാണ്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന് ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏഴു വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാഴക്കുന്നം, ഇലന്തൂര്‍, കടമ്മനിട്ട, വാഴമുട്ടം, പ്ലാങ്കമണ്‍, വള്ളംകുളം, എഴുമറ്റൂര്‍, വെണ്ണിക്കുളം, ചെട്ടിമുക്ക്, അരുവാപ്പുലം, അതുമ്പുംകുളം, മൈലപ്ര, പൂങ്കാവ്, തണ്ണിത്തോട്, കൈപ്പട്ടൂര്‍, വള്ളിക്കോട്, തോട്ടഭാഗം, വൃന്ദാവനം, വായ്പൂര്, കുന്നന്താനം, കുരമ്പാല, പന്തളം, കീരുകുഴി, മന്നംനഗര്‍, തുമ്പമണ്‍, ഇളമണ്ണൂര്‍ എച്ച്എസ് ജങ്ഷന്‍, മണക്കാല, തൊഴുവക്കാട്, ഏനാത്ത് മാര്‍ക്കറ്റ്, കലഞ്ഞൂര്‍, മണ്ണടി, പഴകുളം, അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍, കടപ്ര, നിരണം പഞ്ചായത്ത് മുക്ക്, വയ്യാറ്റുപുഴ, ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡ്, മഠത്തുംമൂഴി, വടശേരിക്കര, പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍ അക്ഷയ കേന്ദ്രങ്ങള്‍, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ജങ്ഷന്‍, അടൂര്‍ കണ്ണങ്കോട്, ആനന്ദപ്പള്ളി എന്നിവിടങ്ങളിലാണ് രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആധാര്‍ നമ്പര്‍ മുഖേന ബയോ മെട്രിക്‌സ്, ആധികാരികത ഉറപ്പുവരുത്തി നല്‍കുന്ന ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക് സഹിതം ഹാജരാവണം. ഫോണ്‍: 0468 2322706, 2322708.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day