|    Dec 6 Tue, 2016 9:32 pm
FLASH NEWS

ഇപിഎഫ്ഒ എന്റോള്‍മെന്റ് കാംപയിന്‍ തുടങ്ങി

Published : 2nd December 2016 | Posted By: SMR

കൊച്ചി: യോഗ്യരായ എല്ലാ തൊഴിലാളികള്‍ക്കും പ്രൊവിഡന്റ് ഫണ്ട് ഉറപ്പാക്കാനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) 2017 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ എന്റോള്‍മെന്റ് കാംപയിന്‍ സംഘടിപ്പിക്കും. സാര്‍വത്രിക ആധാര്‍ എന്റോള്‍മെന്റും കാംപയിനിന്റെ ഭാഗമായി നടക്കുമെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ. വി പി ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടപാടുകള്‍ കറന്‍സിരഹിത പേമെന്റ് സംവിധാനത്തിലൂടെയാക്കി മാറ്റാനും ഇപിഎഫ്ഒ പദ്ധതിയിടുന്നു. ഇപിഎഫ് വരിക്കാരുടെ സൗകര്യാര്‍ഥം പൊതുസേവന കേന്ദ്രങ്ങള്‍(സിഎസ്‌സി) വഴി ഓണ്‍ലൈന്‍ സേവനങ്ങളും ഉടന്‍ നല്‍കിത്തുടങ്ങും. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. ഒരു മാസം കൊണ്ട് കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കും. അതോടെ സേനവങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ട് പിഎഫ് ഓഫിസുമായി ബന്ധപ്പെടുത്തിയിട്ടുള്ളവര്‍ പകുതിയോളം പേര്‍ മാത്രമാണ്. ഇത് പൂര്‍ത്തിയാക്കുന്നതിന് കാംപയിന്‍ ഉപയോഗപ്പെടുത്തും. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാന്‍ പിഎഫ് ഓര്‍ഗനൈസേഷന് അനുവാദമുള്ളതിനാല്‍ ആ വിഷയം പരിഹരിക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day