|    Dec 3 Sat, 2016 7:53 am
FLASH NEWS

ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ്

Published : 21st November 2016 | Posted By: SMR

കൊച്ചി: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ് പ്രൈസ് 2016ന് വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച ആറ് പേര്‍ അര്‍ഹരായതായി ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് എസ് ഡി ഷിബുലാല്‍ പറഞ്ഞു. 65 ലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  പ്രഫസര്‍ വി കുമാരന്‍ ആണ് എന്‍ജിനീയറിങ് ആന്റ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ജേതാവ്.  പ്രഫ. സുനില്‍ അമൃത് ഹ്യുമാനിറ്റീസിലും ജോതാവായി. ഫരീദാബാദ് ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (ടിഎച്ച്എസ്ടിഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഗഗന്‍ ദീപ് കാങിനാണ് ലൈഫ് സയന്‍സിനുള്ള അവാര്‍ഡ്. മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് പ്രഫസര്‍ അക്ഷയ് വെങ്കിടേഷിനാണ്. ഫിസിക്കല്‍ സയന്‍സില്‍ ഡോ. അനില്‍ വിക്രം ഭരദ്വാജ്, സോഷ്യല്‍ സയന്‍സസില്‍ പ്രൈസ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day