|    Dec 10 Sat, 2016 6:08 pm
Home   >  Pravasi  >  Gulf  >  

ഇന്‍തിഖാബ് റഊഫ് യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ സംബന്ധിക്കും

Published : 3rd November 2016 | Posted By: SMR

ദോഹ: ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജറായ ഇന്‍തിഖാബ് റഊഫ്  നവംബറില്‍ മൊറോക്കോയിലെ മറാക്കെയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലും സിഒവൈ12 ആന്റ് സിഒപി22 യൂത്ത് കോണ്‍ഫറന്‍സിലും പങ്കെടുക്കും. യുഎന്‍ കാലാവസ്ഥാ സമ്മേളനത്തിന് തൊട്ടു മുമ്പായാണ് നവംബര്‍ 7 മുതല്‍ 18 വരെ മറാക്കെയില്‍ യുവജനങ്ങള്‍ സിഒപി22വിനായി ഒത്തുചേരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളെ പിന്തുണക്കുക, പാരിസ് കാലാവസ്ഥാ വ്യതിയാന സമ്മേളന കരാര്‍ നടപ്പാക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക് ഉയര്‍ത്തിക്കാട്ടുക എന്നിവയാണ് സമ്മേളന ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടി എടുക്കാന്‍ യുവജനങ്ങളെ ശാക്തീകരിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ശേഷീ നിര്‍മാണത്തിനുമുള്ള പങ്ക് എന്നതാണ് ഇത്തവണത്തെ സിഒവൈ12 സമ്മേളനത്തിന്റെ പ്രധാന ഊന്നല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക