|    Dec 4 Sun, 2016 11:31 am
Home   >  Pravasi  >  Gulf  >  

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ സൈന്‍ ബോര്‍ഡ് നിര്‍മാണ ഫാക്ടറി വരുന്നു

Published : 9th November 2016 | Posted By: SMR

ദോഹ: റോഡ് ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ നിര്‍മിക്കുന്ന പുതിയ ഫാക്ടറി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉടന്‍ ആരംഭിക്കുന്നു. റിയാദില്‍ നടക്കുന്ന മെയ്ഡ് ഇന്‍ ഖത്തര്‍ എക്‌സ്‌പോയില്‍ ഇലാന്‍ ഗ്രൂപ്പാണ് അടുത്ത വര്‍ഷം ആദ്യത്തില്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഗ്രൂപ്പായ ഇലാനും റോഡ്, റെയില്‍ സൈന്‍ നിര്‍മാണത്തില്‍ വിദഗ്ധരായ ഇറ്റാലിയന്‍ കമ്പനി വിഐഎസ് മൊബിലിറ്റിയും തമ്മിലുള്ള സംയുക്ത സംരംഭമായാണ് ഫാക്ടറി ആരംഭിക്കുന്നത്. റോഡുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഖപ്രദവുമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇലാന്‍ ഗ്രൂപ്പ് എന്റര്‍പ്രൈസ് സിഒഒ ഇബ്രാഹിം അല്‍മാലികി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തോളമായി യൂറോപ്പില്‍ ഉന്നത നിലവാരത്തിലുള്ള സൈന്‍ബോര്‍ഡുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വിഐഎസ് മൊബിലിറ്റി. വ്യക്തവും ഈടുനില്‍ക്കുന്നതും മിതമായ വിലയില്‍ ലഭിക്കുന്നതുമായി ഉന്നത നിലവാരത്തിലുള്ള സൈന്‍ബോര്‍ഡുകള്‍ നിര്‍മിക്കുന്നതിന് അനുയോജ്യരായ പങ്കാളിയാണ് വിഐഎസ് മൊബിലിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി കൂടുതല്‍ വ്യാപാര സംരംഭങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.
നഗരമധ്യത്തില്‍ അല്ലാത്തതിനാല്‍ വാടക കുറവാണെന്നതിനു പുറമേ സര്‍ക്കാര്‍ ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ ശ്രമങ്ങളും നടത്തുന്നുണ്ട്.
കഴിഞ്ഞ മാസമാണ് കൊക്കകോള തങ്ങളുടെ ഖത്തറിലെ ആദ്യ ഫാക്ടറി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആരംഭിച്ചത്. 13.2 കോടി റിയാല്‍ ചെലവില്‍ ഫാക്ടറിയില്‍ ഒരു ഡസനിലേറെ തരത്തിലുള്ള കോക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day