|    Dec 7 Wed, 2016 2:08 pm
FLASH NEWS

ഇന്‍ക്രഡിബിള്‍ ഇന്ത്യ: ആമിര്‍ ഖാന്‍ ഔട്ട്, മോദി ഇന്‍

Published : 6th November 2016 | Posted By: Navas Ali kn

aamir-khan

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി വിനോദസഞ്ചാര വകുപ്പിന്റെ ഔദ്യോഗിക മുഖം. നിലവിലുള്ള ബ്രാന്റ് അംബാസിഡര്‍ ആമിര്‍ഖാനെ ഒഴിവാക്കിയതിനു ശേഷമാണ് മോദി ഇന്ത്യയുടെ വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ മുഖമായി അവരോധിതനായത്. അമിതാബ് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവരെ തഴഞ്ഞാണ് പ്രധാനമന്ത്രി അംബാസഡറാകുന്നത്. പ്രചാരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ അഭിപ്രായപ്പെട്ടു. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 446 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day