|    Dec 9 Fri, 2016 3:07 pm
FLASH NEWS

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍; സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന്

Published : 24th November 2016 | Posted By: SMR

ചേളാരി: കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ദേവഗിരി സെന്റ് ജോസഫ് കോളജ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ (4-1) മമ്പാട് എംഇഎസ് കോളജിനെ പരാജയപ്പെടുത്തി. നിര്‍ദ്ദിഷ്ട സമയത്ത് ഇരു ടീമുകളും സമനില 2-2 പാലിച്ചതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. മഞ്ചേരി എന്‍എസ്എസ് കോളജ് (7-1)ന് ഷൊര്‍ണൂര്‍ എസ്എന്‍ കോളജിനെ പരാജയപ്പെടുത്തി.മഞ്ചേരി എന്‍എസ്എസിന്റെ ഷിഹാദ് ഹാട്രിക് നേടി. ഫാറൂഖ് കോളജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിനെ(4-1) നും, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് തൃശൂര്‍ സെന്റ് തോമസ് കോളജിനെ(2-1) നും പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന സെമിഫൈനല്‍ മല്‍സരങ്ങളില്‍ രാവിലെ എട്ടിന് ദേവഗിരി സെന്റ് ജോസഫ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിനെയും, ഉച്ചയ്ക്ക് മൂന്നിന് മഞ്ചേരി എന്‍എസ്എസ് കോളജ്, ഫാറൂഖ് കോളജിനെയും നേരിടും. നാളെ രാവിലെ ഒമ്പതിന് ഓപണ്‍ സെലക്ഷന്‍ ട്രയല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day