|    Dec 5 Mon, 2016 10:05 pm
FLASH NEWS

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: സെമിഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും

Published : 24th November 2016 | Posted By: SMR

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജ് (4-1) പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മമ്പാട് എം.ഇ.എസ് കോളേജിനെ പരാജയപ്പെടുത്തി.
നിര്‍ദ്ദിഷ്ട സമയത്ത് ഇരു ടീമുകളും 2-2 സമനില പാലിക്കുകയായിരുന്നു. മഞ്ചേരി എന്‍.എസ്.എസ് കോളേജ് (7-1) ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജിനെ പരാജയപ്പെടുത്തി. മഞ്ചേരി എന്‍.എസ്.എസിന്റെ ഷിഹാദ് ഹാട്രിക് നേടി. ഫാറൂഖ് കോളേജ് (4-1) ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയും, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് (2-1) തൃശൂര്‍ സെന്റ് തോമസ് കോളേജിനെയും പരാജയപ്പെടുത്തി.
നവംബര്‍ 24-ന് നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ രാവിലെ എട്ട് മണിക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനെയും, ഉച്ചക്ക് മൂന്ന് മണിക്ക് മഞ്ചേരി എന്‍.എസ്.എസ് കോളേജ്, ഫാറൂഖ് കോളേജിനെയും നേരിടും. നവംബര്‍ 24-ന് രാവിലെ ഒമ്പത് മണിക്ക് ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ വെച്ച് നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day