|    Dec 8 Thu, 2016 3:17 pm
FLASH NEWS

ഇന്റര്‍സെപ്റ്റര്‍ കാവല്‍; അപകടങ്ങള്‍ കുറഞ്ഞു

Published : 3rd November 2016 | Posted By: SMR

കല്‍പ്പറ്റ: അമിതവേഗക്കാരെ കുരുക്കി ഇന്റര്‍സെപ്റ്റര്‍. കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ ഇന്റര്‍സെപ്റ്റര്‍ വന്നതിനു ശേഷം വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നാണ് പോലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015ല്‍ 719 വാഹനാപകടങ്ങള്‍ ജില്ലയിലുണ്ടായി. 2016 ഒക്ടോബര്‍ 31 വരെ 595 വാഹനാപകടങ്ങളാണുണ്ടായത്. മരണകാരണമായ 59 അപകടങ്ങള്‍ 2015ലുണ്ടായപ്പോള്‍ 2016 ഒക്ടോബര്‍ വരെ 57 അപകടങ്ങളുണ്ടായി. 2015ല്‍ 62 പോര്‍ വാഹനാപകടത്തില്‍ മരിച്ചു. 2016ല്‍ ഇതുവരെ 65 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. 2015ല്‍ 972 പേര്‍ക്ക് പരിക്കേറ്റപ്പോള്‍ 2016ല്‍ ഇതുവരെ 747 പേര്‍ക്കാണ് പരിക്ക്. എന്നാല്‍, ഹൈവേകളില്‍ അമതിവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടി പിഴയീടാക്കുന്ന ഇന്റര്‍സെപ്റ്റര്‍ സംവിധാനമൊരുക്കിയപ്പോള്‍ വാഹനാപകടങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സപ്തംബര്‍ 21 മുതലാണ് ഇന്റര്‍സെപ്റ്റര്‍ വഴി പരിശോധന നടത്തിയത്. ഇതിനു ശേഷം 22 വാഹനാപകടങ്ങളാണുണ്ടായത്. ഒരാള്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന്റെ തീവ്രത കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഇന്റര്‍സെപ്റ്ററില്‍ കുടുങ്ങിയ 13 സ്വകാര്യ ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. 11 ലോറികളും 19 ബൈക്കുകളും 163 മറ്റു വാഹനങ്ങളും ഇന്റര്‍സെപ്റ്ററില്‍ കുടുങ്ങി. ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധന ഫലം കാണുന്നുവെന്നു കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day