|    Dec 10 Sat, 2016 10:04 pm

ഇന്റര്‍നെറ്റിന്റെ ദുരുപയോഗം: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ശക്തമാക്കുന്നു

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കുട്ടികളിലുണ്ടാക്കുന്ന സ്വഭാവവൈകൃതങ്ങള്‍ തടയുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എകെ ബാലന്‍ നിയമസഭയെ അറിയിച്ചു. എന്‍സിസി, സ്റ്റുഡന്റ് പോലിസ് കാഡറ്റ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലഘുലേഖകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. സൈബര്‍സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിങ്ങും ബോധവല്‍ക്കരണക്ലാസും എക്‌സിബിഷനും സെമിനാറുകളും നടത്തും. ഇന്റര്‍നെറ്റ് ഉപയോഗം തടയുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് കംപ്യൂട്ടര്‍ സാക്ഷരത പഠിപ്പിക്കും. വീടുകളിലെ കുട്ടികളുടെ ഇന്റര്‍നെറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനും വഴിതെറ്റിക്കുന്ന  വെബ്‌സൈറ്റുകള്‍ തടയുന്നതിനുമാവശ്യമായ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭാഹരിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക