|    Dec 6 Tue, 2016 2:11 am
FLASH NEWS

ഇന്ന് ശിശുദിനം: ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് താങ്ങായി ഒരമ്മ

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെത്തുന്ന ആരോരുമില്ലാത്ത കുരുന്നുകള്‍ക്ക് താങ്ങും തണലുമായി മാറുകയാണ് ജയകുമാരിയമ്മ. കഴിഞ്ഞ 38 വര്‍ഷമായി ഇവര്‍ തന്റെ സേവനം തുടരുന്നു.
1967ലാണ് ശിശുക്ഷേമസമിതിയുടെ തറക്കല്ലിടുന്നത്. സമിതി ആരംഭിച്ച കാലത്ത്, തന്റെ 18ാം വയസ്സില്‍ ആയയായി ആരംഭിച്ച ഔദ്യോഗികജീവിതം ഇപ്പോള്‍ അക്കൗണ്ടിങ് സെക്ഷനിലെത്തിനില്‍ക്കുന്നു. 1978ല്‍ അന്നത്തെ ബാലസേവിക പരിശീലനത്തിന് എത്തിയതായിരുന്നു ജയകുമാരി. അന്ന് 60 പേരാണ് പരിശീലനത്തിനെത്തിയത്. തുടര്‍ന്ന് ബാലസേവികയായി ജോലിയില്‍ പ്രവേശിച്ചു. അന്നത്തെ ജന. സെക്രട്ടറി ആര്‍ കേശവന്‍ നായരുടെ നിര്‍ദേശപ്രകാരം കോഴിക്കോട്ടെ ഒരാശുപത്രിയില്‍നിന്നു മൂന്നുദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ആദ്യമായി സമിതിയിലേക്ക് കൊണ്ടുവന്നു. ശിശുക്ഷേമസമിതി ആദ്യം ട്രാന്‍സിറ്റ് ഹോമെന്നും പിന്നീട് ഫൗണ്ടിങ് ഹോമെന്നും അഡോപ്ഷന്‍ ഹോമെന്നും അറിയപ്പെട്ടു.
അന്ന് ട്രാന്‍സിറ്റ് ഹോമിലെത്തിച്ച കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജയകുമാരിയമ്മ സ്വയമേറ്റെടുത്തു. ആദ്യദിനങ്ങളില്‍ കുഞ്ഞിനെ നോക്കാനുള്ള മതിയായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹോസ്റ്റല്‍ മുറിയിലാണ് കുഞ്ഞിനെ പാര്‍പ്പിച്ചത്. ആര്‍ കേശവന്‍നായരും ജോ. സെക്രട്ടറിയായിരുന്ന കെ കേശവനും കൂടി കുഞ്ഞിനെ ‘താര’ എന്ന പേരുചൊല്ലി വിളിച്ചത് ജയകുമാരിയമ്മ ഇപ്പോഴും ഓര്‍ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day