|    Dec 7 Wed, 2016 1:22 am
FLASH NEWS

ഇന്ന് പണം പിന്‍വലിക്കല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രം

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രം നോട്ടുകള്‍ മാറ്റിനല്‍കിയാല്‍ മതിയെന്ന് ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ (ഐബിഎ) തീരുമാനം. പണം മാറിനല്‍കുന്നത് ഒരു ദിവസം നിര്‍ത്തിവയ്ക്കാനായിരുന്നു അസോസിയേഷന്‍ തീരുമാനം.
എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ മാത്രം ഒഴിവാക്കുകയായിരുന്നു. പണം മാറിനല്‍കുന്നതിനു പുറമെയുള്ള മറ്റു സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാണ് ഈ നടപടിയെന്ന് ഐബിഎ അറിയിച്ചു.
പണം മാറിനല്‍കുന്നത് കാരണം ഉപഭോക്താക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുന്നില്ലെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ പത്തുദിവസമായി ബാങ്കുകളില്‍ കഠിന ജോലിയാണെന്ന് ഐബിഎ പ്രസിഡന്റ് രാജീവ് ഋഷി പറഞ്ഞു.
ഇന്ന് സാധാരണ പ്രവൃത്തിസമയമായിരിക്കും ബാങ്കുകളില്‍. ഇന്നത്തെ നിയന്ത്രണത്തിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ ബാങ്കുകള്‍ക്ക് പൂര്‍ത്തിയാക്കാനാവുമെന്നും രാജീവ് ഋഷി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day