|    Dec 3 Sat, 2016 7:06 pm
FLASH NEWS

ഇന്ധനക്ഷാമം രൂക്ഷം; വാഹന സര്‍വീസ് നിലയ്ക്കുന്നു

Published : 25th October 2016 | Posted By: SMR

വടകര: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് വടകരയിലും മാഹിയിലും ഇന്ധന ക്ഷാമം രൂക്ഷമായി. വടകര ടൗണില്‍ പ്രവര്‍ത്തിക്കുന്ന നാലു പെട്രോള്‍ പമ്പുകളില്‍ മൂന്നെണ്ണവും അടച്ചിട്ടതോടെയാണ് ഇന്ധന ക്ഷാമം രൂക്ഷമായത്. വടകര ജെടി റോഡില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞിക്കണാരന്‍ സണ്‍സ് സ്ഥാപനത്തില്‍ മാത്രമാണ് ഇന്ധനം ലഭിക്കുന്നത്. ഇവിടെ നിന്നും ഇന്ധനം ലഭിക്കാന്‍ വേണ്ടി വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഇത് കാരണം വടകര ടൗണിലെ ഗതാഗതക്കുരുക്കും രൂക്ഷമായ സാഹചര്യത്തിലാണുള്ളത്.മാഹിയില്‍ എട്ടോളം പമ്പുകള്‍ ഉണ്ടെങ്കിലും ഒന്ന് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ബാക്കി ഏഴിടങ്ങളിലും ഇന്ധനം നിലച്ചതോടെ ദേശീയ പാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളും വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ധനം ലഭിക്കാതായതോടെ പല റൂട്ടുകളിലെയും ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മാഹിയിലെ ഇന്ധനം ലഭിക്കുമെന്ന പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ദേശീയപാതയില്‍ തമ്പടിച്ചതിനാല്‍ അഴിയൂര്‍ വരെ രാത്രി ഏറെ വൈകിയും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പോലിസ് ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ വരും ദിനങ്ങളില്‍ വാഹനങ്ങള്‍ റോഡിലിറങ്ങാന്‍ പറ്റാത്ത സാഹചര്യമാവും വരിക. ഇതോടെ ജനജീവിതം കാര്യമായ തടസ്സം തന്നെ നേരിടുമെന്നതില്‍ സംശയമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day