|    Dec 10 Sat, 2016 6:15 pm

ഇന്ധനം ലഭിക്കുന്നില്ല; പമ്പുകള്‍ സമരത്തിലേക്ക്‌

Published : 20th November 2016 | Posted By: Navas Ali kn

Petrol-station

കൊച്ചി: തുടര്‍ച്ചയായ തൊഴിലാളി സമരം മൂലം കേരളത്തിലെ ഐഒസി പമ്പുകളില്‍ ഇന്ധനം ലഭിക്കാത്തതിനെതിരെ ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന്് പെട്രോളിയം ഡീലര്‍മാരും ഡീലര്‍ ടാങ്കറുകളുടെ ജീവനക്കാരും ഐഒസി ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. എന്നിട്ടും പ്രശ്‌ന പരിഹാരമാകുന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു .കഴിഞ്ഞ ഒരു വര്‍ഷമായി ടാങ്കര്‍ ടെന്ററിന്റെ പേരില്‍ ടെര്‍മിനലില്‍ തുടര്‍ച്ചയായി സമരം നടത്തുന്നതുമൂലം ഐഒസി പമ്പുകള്‍ നിരവധി ദിവസങ്ങള്‍ അടച്ചിടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടര്‍ച്ചയായി ഒരാഴ്ചക്കാലം ഇന്ധനം ലഭിക്കാതെ കേരളത്തിലെ 900 ഐഒസി പമ്പുകള്‍ അടച്ചിട്ടിരുന്നു.
കേരളത്തില്‍ ദൈനം ദിനം 60 ലക്ഷം ലിറ്റര്‍ ഡീസലും 40 ലക്ഷം ലിറ്റര്‍ പെട്രോളും ആണ് വിതരണം ചെയ്യുന്നത്.ഇതിനായി 2000 ഡീലര്‍മാര്‍ ബാങ്ക് വായപയെടുത്ത ഏകദേശം 65 കോടി രൂപ കമ്പനികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമെ ഇന്ധനം പമ്പുകളിലെത്തുകയുള്ളു.  ഇന്ധന വിതരണം തടസപ്പെടുത്തിക്കൊണ്ട് ഒരു വിഭാഗം തൊഴിലാളികളും ടാങ്കര്‍ കോണ്‍ട്രാക്ടര്‍മാരും നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും, പരിഹാരമായില്ലെങ്കില്‍ സമരവം നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 148 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക