|    Dec 2 Fri, 2016 11:28 pm
FLASH NEWS

ഇന്ത്യ ‘2047’ പദ്ധതിരേഖ ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ചു

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ തയ്യാറാക്കിയ ‘ഇന്ത്യ 2047’ പദ്ധതിരേഖ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹ്മദിന് സമര്‍പ്പിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ മുഹമ്മദ് ആരിഫ്, പി അബ്ദുന്നാസര്‍ എന്നിവരടങ്ങിയ സംഘമാണ് കമ്മീഷന്റെ ഓഫിസിലെത്തി പദ്ധതിരേഖയുടെ പകര്‍പ്പ് കൈമാറിയത്.
എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ രേഖയെ അഭിനന്ദിച്ച നസീം അഹ്മദ് രേഖ പരിശോധിച്ചശേഷം അഭിപ്രായം അറിയിക്കാമെന്ന് ഉറപ്പുനല്‍കി. സമുദായം നിരാശപ്പെട്ടു മാറി നില്‍ക്കാതെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നുവര്‍ഷത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധന്‍മാരുമായി ബന്ധപ്പെട്ടും ആലോചനാ യോഗങ്ങള്‍ സംഘടിപ്പിച്ചും തയ്യാറാക്കിയ പദ്ധതിരേഖ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറാണു പ്രകാശനം ചെയ്തത്. മൗലാനാ മുഹമ്മദ് വാലി റഹ്മാനി അധ്യക്ഷനായ ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പരിചയസമ്പന്നരായ സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടുന്ന സംഘമാണു രേഖ തയ്യാറാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day