|    Dec 10 Sat, 2016 11:55 pm
Home   >  Sports  >  Cricket  >  

ഇന്ത്യ വനിതാ ടീമിന് ജയം

Published : 2nd December 2016 | Posted By: SMR

ബാങ്കോക്ക്: ഏഷ്യാ കപ്പ് വനിതാ ട്വന്റി മല്‍സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. 52 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണിങ്ങില്‍ മിഥിലി രാജ് (62) നടത്തിയ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. സ്മൃതി മന്ദന (21) വേദ കൃഷ്ണാമൃതി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ പ്രീതി ബോസും ഇക്ത ബിഷിതും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പതിന് 69 എന്ന സ്‌കോറില്‍ അവസാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക