|    Oct 28 Fri, 2016 2:18 am
FLASH NEWS

ഇന്ത്യ ഭരിക്കുന്നത് ഫാഷിസ്റ്റുകള്‍ തന്നെ: ടീസ്ത സെറ്റല്‍വാദ്

Published : 8th September 2016 | Posted By: SMR

teesta--stelvad

തേഞ്ഞിപ്പലം: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഭരണമാണ് ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകയും ഗുജറാത്ത് നരഹത്യയുടെ ഭരണകൂടപങ്കാളിത്തം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ടീസ്ത സെറ്റല്‍വാദ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇഎംഎസ് ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ‘ദേശീയതയുടെ സംവാദം’ എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ തള്ളിപ്പറഞ്ഞവര്‍ ഭരണം നടത്തുന്നു എന്നതാണ് അതിലെ ഏറ്റവും വലിയ വിരോധാഭാസം. ആദ്യം മുസ്‌ലിംകള്‍ക്കെതിരായിരുന്നുവെങ്കില്‍ ഇപ്പോള്‍ ദലിതര്‍ക്കെതിരെയും പരസ്യമായിത്തന്നെ പൈശാചികത അഴിച്ചുവിടുകയാണ് ഭരണകൂട സഹായത്തോടെ ഹിന്ദുത്വശക്തികള്‍. എന്നാല്‍, ഇത്തരം ഭരണകൂടഫാഷിസ്റ്റ് ക്രൂരതകള്‍ മുഖ്യധാരാ മാധ്യമലോകം വേണ്ടത്ര പരിഗണിക്കുന്നില്ല. ഇന്ത്യയിലെ മുഖ്യാധാരാ മാധ്യമങ്ങള്‍ കോര്‍പറേറ്റ് ഭരണകൂട ശക്തികളുടെ അധീനതയിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. വിചാര വിഭവ സംവാദങ്ങളല്ല മറിച്ച് കേവല വിവര സംവാദങ്ങളാണ് മുഖ്യധാരാ ദേശീയ ചാനലുകളില്‍ നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. പാകിസ്താന് പണം കൊടുക്കണം എന്നു പറഞ്ഞതിന്റെ പേരിലാണ് ഗാന്ധിയെ കൊന്നത് എന്ന് ഫാഷിസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍, പാകിസ്താന്‍ വാദം ഉയരുന്നതിനുമുമ്പ് തന്നെ 1934ല്‍ ഗാന്ധിക്കെതിരേ വധശ്രമമുണ്ടായിട്ടുണ്ട്.  ഗാന്ധിവധത്തിനു പിന്നിലെ ചരിത്രസന്ദര്‍ഭത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും മോദി സര്‍ക്കാരിനെതിരേ വേണ്ടത്ര പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. പി കെ പോക്കര്‍ സ്വാഗതവും, എ അശോകന്‍ നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 197 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day