|    Dec 5 Mon, 2016 10:02 pm
FLASH NEWS

ഇന്ത്യന്‍ സൈനികന്റെ മൃതദേഹം പാക് അക്രമികള്‍ വികൃതമാക്കി

Published : 29th October 2016 | Posted By: SMR

ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹം പാക് അക്രമികള്‍ വികൃതമാക്കി. കുപ്‌വാര ജില്ലയില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തോടാണ്   ക്രൂരത.
തുടര്‍ന്ന് നടത്തിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അതിനിടെ സംഘര്‍ഷം വീണ്ടും രൂക്ഷമായ പുല്‍വാമ ജില്ലയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഒരു സ്ത്രീയെ വെടിവച്ചുകൊന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ബീബ(45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.
ജമ്മുകശ്മീരിലെ കത്‌വ, പൂഞ്ച്, രജൗരി ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പാകിസ്താ ന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയിലും രേഖയിലും പാകിസ്താ ന്‍ നടത്തിയ ഷെല്‍വര്‍ഷത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. പല്ലല്‍വാല്‍ മേഖലയിലും പൂഞ്ചിലെ ഗൊഹലാദ് ഗ്രാമത്തിലുമാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.
ഈ മാസം 21ന്‌ശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day