|    Dec 11 Sun, 2016 5:20 pm
FLASH NEWS

ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍

Published : 15th November 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍ 25 വരെ കലൂര്‍ ഇ ന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കമാന്‍ഡര്‍ ബിനു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപേക്ഷകര്‍ 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28 നും ഇടയില്‍ ജനിച്ചവരാകണം. റിക്രൂട്ട്‌മെന്റിന്റെ ശാരീരികക്ഷമതാ പരിശോധനകളാണ് എറണാകുളം കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു സമീപം നടക്കുന്നത്.
21നു നടക്കുന്ന റാലിയില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 23നു തിരുവനന്തപുരം, പാലക്കാട്, കണ്ണൂ ര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രൂപ്പ് വൈ വിഭാഗത്തിലെ ‘ഗരുഡ്’ ട്രേഡിലേക്ക് ആദ്യമായാണ് കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ ഓഫിസില്‍ എഴുത്തുപരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www. airmenselection. go v.in എന്ന വെബ്‌സൈറ്റില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക