|    Dec 2 Fri, 2016 11:30 pm
FLASH NEWS

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തിഹാദ് വിമാനത്തിന്റെ സഹായം

Published : 22nd October 2016 | Posted By: mi.ptk

ethihad

അബുദബി:  യു.എ.ഇ.യുടെ ദേശീയ വിമാനമായ ഇത്തിഹാദ് ഇന്ത്യയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായം വിതരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നൗഷേറ മിവാത് പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കൂള്‍ ബാഗ്, യൂണിഫോം, ഷൂ, ഭക്ഷണം, വസ്ത്രങ്ങള്‍, സ്‌റ്റേഷനറി അടക്കമുള്ള സാധനങ്ങള്‍ വിതരണം ചെയ്തത്. ഇത്തിഹാദ് എയര്‍വെയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഖാലിദ് മെഹ്‌റബി, ഇന്ത്യയിലെ യു.എ.ഇ. അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, ജെറ്റ് എയര്‍വെയ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി കവിത ജോഷി ഇത്തിഹാദിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ആദില്‍ അല്‍ മുല്ല, നീരജ് ഭാട്ട്യ, നാല് ഇത്തിഹാദ് വിമാനത്തിലെ പൈലറ്റുമാരും ചടങ്ങില്‍ സംബന്ധിച്ചു. 6 മുതല്‍ 14 വയസ്സു വരെയുള്ള 1000 വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിപുലമായ സൗകര്യങ്ങളോടെ ഒരു ഗ്രന്ഥാലയവും ഈ സ്‌ക്കൂളില്‍ സ്ഥാപിക്കും. ഇന്ത്യയിലെ തങ്ങളുടെ സഹോദരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രതീക്ഷയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day