|    Dec 7 Wed, 2016 6:02 pm
FLASH NEWS

ഇന്ത്യന്‍ വനിതാ ടീമിന് ജയം

Published : 17th November 2016 | Posted By: SMR

വിജയവാഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ജയം. ആവേശകരമായ മല്‍സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ വിജയമാഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിനെ 49 ഓവറില്‍ 184 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി.
ടോസ് നേടിയ വെസ്റ്റ്  ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിലേ തകര്‍ച്ചയ്ക്ക് ശേഷം വേദ കൃഷ്ണാമൃതിയുടെ (71) അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തായത്. ദേവിക വൈദ്യ 32 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സിനെ നാലുവിക്കറ്റുകള്‍ നേടിയ രാജേശ്വരി ജയഗവാഡെയാണ്  തകര്‍ത്തത്.ജയത്തോടെ മൂന്ന് മല്‍സര പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day