|    Dec 4 Sun, 2016 11:36 am

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തോല്‍വി

Published : 23rd November 2016 | Posted By: SMR

വിജയവാഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി മല്‍സരത്തിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ഇറങ്ങിയ ഇന്ത്യയ്ക്ക് 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 15 റണ്‍സ് ജയത്തോടെ മൂന്നു മല്‍സര പരമ്പരയില്‍ സമ്പൂര്‍ണ ജയത്തോടെ വിന്‍ഡീസ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു.
ടോസ് നേടിയ വിന്‍ഡീസ് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ഹെയ്‌ലി മാത്യൂസും(47) സ്റ്റാഫനി ടെയ്‌ലറും(44*) ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടുച്ചുനിര്‍ത്താനായില്ല. 150 റണ്‍സിനു മുകളിലേക്ക് പോകേണ്ടിയിരുന്ന വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡിനെ അവസാന ഓവറുകളില്‍ ജുലാന്‍ ഗൗസാമി പിടിച്ചുനിര്‍ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. വെള്ളസ്വാമി വനിത പൂജ്യയായി മടങ്ങിയപ്പോള്‍ സ്മൃതി മന്ദനയ്ക്കും (6) നിലയുറപ്പിക്കും മുമ്പേ മടങ്ങേണ്ടി വന്നു. നാലാം വിക്കറ്റില്‍ വേദ കൃഷ്ണാമൃതി(31*), ഹര്‍മണ്‍പ്രീത് കോര്‍(60*) മികച്ച വിജയം പുറത്തെടുത്തെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day