|    Dec 4 Sun, 2016 5:20 am
FLASH NEWS

ഇന്ത്യന്‍ രൂപ പിന്‍വലിക്കല്‍: വിദേശ ബാങ്കുകളില്‍ അനിശ്ചിതത്വം

Published : 11th November 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: ഇന്ത്യയില്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ലോകമെങ്ങുമുള്ള ആയിരക്കണക്കിന് വിദേശ ബാങ്കുകളും പണവിനിമയസ്ഥാപനങ്ങളും എന്തുചെയ്യണമെന്നറിയാതെ കുഴയുന്നു. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലും പണവിനിമയസ്ഥാപനങ്ങളിലുമായി കോടിക്കണക്കിന് ഇന്ത്യന്‍ രൂപയുടെ ശേഖരമാണുള്ളത്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ രൂപയുടെ ശേഖരം പ്രവാസി ഇന്ത്യക്കാരുള്ള ജിസിസി രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലുമാണുള്ളത്.
ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്കും വിദേശികളായ വിനോദസഞ്ചാരികള്‍ക്കും കൈമാറ്റം ചെയ്യാന്‍  കോടികളുടെ പഴയ കറന്‍സിയാണ് ബാങ്കുകള്‍ ശേഖരിച്ചുവച്ചിരുന്നത്. വിദേശ കറന്‍സിയുമായി വരുന്ന വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും പണം മാറിക്കൊടുക്കാനും കഴിയാത്ത അവസ്ഥയിലാണ് വിദേശരാജ്യങ്ങളിലെ ബാങ്കുകളടക്കമുള്ള പണവിനിമയസ്ഥാപനങ്ങള്‍. ആവശ്യത്തിന് പുതിയ ഇന്ത്യന്‍ രൂപ ലഭിക്കാത്തത് വിനോദസഞ്ചാരമേഖലയെയും ബാധിക്കും.
ദുബയിലെ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പഴയ ഇന്ത്യന്‍ രൂപ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇതുവരെ റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തന്നിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദുബയിലെ വൈസ് പ്രസിഡന്റ് മനോജ്കുമാര്‍ പാത്ര തേജസിനോട് പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ ഒരു നിര്‍ദേശവും ലഭിക്കാത്തതിനാലും പുതിയ രൂപ ലഭ്യമല്ലാത്തതിനാലും ബാങ്കുകളടക്കമുള്ള എല്ലാ പണവിനിമയസ്ഥാപനങ്ങളും ഇന്ത്യന്‍ രൂപ കൈമാറ്റം ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, അടിയന്തരാവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് മാത്രമായി നൂറിന്റെ കറന്‍സികള്‍ അത്യാവശ്യത്തിനായി നല്‍കുന്നുണ്ട്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകള്‍ വഴിയെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day