|    Dec 6 Tue, 2016 11:29 am
FLASH NEWS

ഇന്ത്യന്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍

Published : 24th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ പാക്കധീന കശ്മീരില്‍ ഒമ്പതു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. പാക് ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കു നേരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ആംബുലന്‍സിനു നേരെയും ആക്രമണം ഉണ്ടായി.
പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. കെലില്‍ നിന്നും മുസാഫറാബാദിലേക്ക് വരികയായിരുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പോലിസ് പറഞ്ഞു. മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നും സംഘര്‍ഷ മേഖലയിലേക്ക് ആംബുലന്‍സ്  എത്തുന്നതിന് തടസ്സം നിന്നതായും സര്‍ക്കാര്‍ വക്താവ് സര്‍ദാര്‍ വഹീദ് പറഞ്ഞു. എന്നാല്‍, ഇന്നലെ രാവിലെയോടെ ബിംബെര്‍ ഗലി, കൃഷ്ണഗതി, നോഷേര എന്നിവിടങ്ങളില്‍ പാക് സൈന്യമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെടുകയും സൈനികന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അതിനിടെ പാകിസ്താന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
മച്ചില്‍ സെക്ടറില്‍ ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ സേന കൊലപ്പെടുത്തിയതിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങിയെന്ന് ഉത്തര കമാന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് പി എസ് ഗോത്ര പറഞ്ഞു.
പാക്‌സേന കൊലപ്പെടുത്തിയ മൂന്ന് ജവാന്‍മാരിലൊരാളുടെ മൃതദേഹം വികൃതമാക്കിയ നിലയിലാണ് കണ്ടെ ത്തിയിരുന്നത്. റജൗരി ജില്ലയിലെ ഭിംഫര്‍ഗലിയില്‍ നടന്ന പാക് ആക്രമണത്തിലാണ് രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് നേരിയ പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day