|    Dec 7 Wed, 2016 9:52 pm
FLASH NEWS

ഇനി 4500 വരെ മാറ്റിയെടുക്കാം; 500 എത്തുന്നു

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരമായി ഇന്നു മുതല്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫിസുകളില്‍ നിന്നും 4500 രൂപ വരെ മാറ്റിയെടുക്കാം. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാനുള്ള പണത്തിന്റെ പരിധി 2500 രൂപയായും ഉയര്‍ത്തി. ഇന്നലെ ധനമന്ത്രാലയം വിളിച്ചുചേര്‍ത്ത റിവ്യൂ മീറ്റിങ്ങിലാണ് ഈ തീരുമാനമെടുത്തത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 24,000 രൂപ വരെ ആഴ്ചയില്‍ പിന്‍വലിക്കാം. ഒരു ദിവസം 10,000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിബന്ധനയും പിന്‍വലിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി റിസര്‍വ് ബാങ്കില്‍ എത്തിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ അച്ചടിച്ച 50 ലക്ഷം 500 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ബുധനാഴ്ചയോടെ 50 ലക്ഷം നോട്ടുകള്‍ കൂടി എത്തിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും കുറച്ച് 500 രൂപ നോട്ടുകള്‍ മാത്രമാണ് വിതരണത്തിന് എത്തിച്ചിരുന്നത്. 500 രൂപയുടെ 400 ദശലക്ഷം നോട്ടുകള്‍ ഈ സാമ്പത്തിക വര്‍ഷം അച്ചടിക്കാനാണ് നാസിക്കിലെ പ്രസ്സുകള്‍ക്ക് നല്‍കിയ നിര്‍ദേശം. രണ്ടാഴ്ച മുമ്പാണ് പ്രിന്റിങ് തുടങ്ങിയത്. 100, 50, 20 രൂപയുടെ നോട്ടുകളും അച്ചടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day