|    Dec 10 Sat, 2016 12:47 am
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടു

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: എടിഎം പിന്‍ നമ്പര്‍ ആവശ്യപ്പെട്ട് ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്നു 1.24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മൊബൈലില്‍ നിന്നു വന്ന എസ്എംഎസ് സന്ദേശം വായിച്ചശേഷം പോലിസുകാര്‍ യുവാവിനെ മടക്കി അയച്ചതായും ആക്ഷേപം.  പശ്ചിമ ബംഗാള്‍ ജല്‍തായ്ഗുരി സ്വദേശി ഗോവിന്ദ് തമങി(26)നാണു പണം നഷ്ടപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലുള്ള സമയത്താണു ഒരാള്‍ ഗോവിന്ദിന്റെ മൊബൈലില്‍ വിളിച്ചത്. എസ്ബിഐയില്‍ നിന്നാണു വിളിക്കുന്നതെന്നും എടിഎം കാര്‍ഡ് ബ്ലോക് ചെയ്യുകയാണെന്നും പിന്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു.ഇതിനു ശേഷം അഞ്ചു ഘട്ടങ്ങളിലായി പണം പിന്‍വലിച്ചുവെന്നാണു ഗോവിന്ദ് പറയുന്നത്.  മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി എസ്എംഎസ് എത്തിയപ്പോഴാണു പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്.925 രൂപ മാത്രമേ         അക്കൗണ്ടിലൂള്ളൂവെന്ന എസ്എംഎസും പിന്നാലെ വന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day