|    Dec 7 Wed, 2016 11:49 pm
FLASH NEWS

ഇടുക്കി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല

Published : 4th November 2016 | Posted By: SMR

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളമില്ല.വിവിധ തസ്തികകളിലായി 40ഓളം ജീവനക്കാരാണ് പണിയെടുക്കുന്നത്.ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പാര്‍ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.ശരാശരി എട്ടുലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ ഒരു മാസം ഇവര്‍ക്ക് നല്‍കേണ്ടിവരും.സര്‍ക്കാര്‍ അലോട്ട്‌മെന്റ് തുക കിട്ടാത്തതാണ് ശമ്പളം വൈകുന്നതിനു കാരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.മുന്നൂറുമുതല്‍ അറുനൂറ്റി അന്‍പതുവരെ ദിവസ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്ന് വാടക വീടുകള്‍ എടുത്ത് താമസിച്ച് ജോലി നോക്കുന്നവരാണ് ഏറെയും. ശമ്പളം വൈകുന്നതോടെ വാടകനല്‍കാന്‍ പോലും നിവൃത്തിയില്ലാതെ കഴിയുകയാണ് ഇവര്‍.ഇന്നല്ലെങ്കില്‍ നാളെ ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ച് കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day