|    Dec 3 Sat, 2016 3:46 am
FLASH NEWS

ഇടുക്കി ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: റോഷി അഗസ്റ്റിന്‍

Published : 6th November 2016 | Posted By: SMR

ചെറുതോണി: ഇടുക്കി ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഈ മാസം എട്ടിനു ആരോഗ്യവകുപ്പുമന്ത്രി തിരുവനന്തപുരത്ത് ജില്ലയിലെ എംപി.,എംഎല്‍എമാര്‍,ജില്ലാ കലക്ടര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.യോഗത്തില്‍ ആശുപത്രി മാറ്റാനുള്ള നടപടിയെ ശക്തമായി എതിര്‍ക്കുമെന്നും എംഎല്‍എ. പറഞ്ഞു. ജില്ലാ ആശുപത്രി ഇല്ലാതായാല്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരെ  മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതായി വരും.ഇത് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാക്കും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 10.53 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.ഇതോടൊപ്പം അനുവദിച്ച ആശുപത്രി കെട്ടിടത്തിനായുള്ള 57.11 കോടി രൂപയുടെ നിര്‍മ്മാണം ഇതുവരേയും ആരംഭിക്കാനായിട്ടില്ല.നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി മെഡിക്കല്‍ കോളേജ് മതിയായ സൗകര്യങ്ങളിലേക്കെത്തുന്നതിന് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും എടുക്കും.ഒരു ജില്ലയില്‍ ഒന്നിലധികം ആശുപത്രികള്‍ക്ക് ജില്ലാ ആശുപത്രിയുടെ പദവി നല്കുന്നത് സാധാരണമാണ്.കഴിഞ്ഞ സര്‍ക്കാര്‍ തൊടുപുഴ താലൂക്ക് ആശുപത്രിക്കും ജില്ലാ ആശുപത്രിയുടെ പദവി നല്കിയിരുന്നു.നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നത് ആവശ്യമാണെന്നും എന്നാല്‍ ഇടുക്കി ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റുന്നതിനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നതെന്നും എംഎല്‍എ. വ്യക്തമാക്കി.കക്ഷിരാഷ്ട്രീയത്തിനതീതമായി ആശുപത്രിയുടെ സംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day